Connect with us

Kasargod

കാട്ടാകാമ്പാല്‍ വീണ്ടും കോണ്‍ഗ്രസിന്‌

Published

|

Last Updated

കുന്നംകുളം: കാട്ടാകാമ്പാല്‍ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വീണ്ടും കോണ്‍ഗ്രസ് നേടിയെടുത്തു.തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ സ്മിത ഷാജിയെയും വൈസ് പ്രസിഡന്റായി വി കെ ഹക്കീമിനെയും തിരെഞ്ഞെടുത്തു. ഏഴിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കായിരുന്നു ഇരുവരുടെയും ജയം.
സി പി എമിലെ കെ കെ രാധ, ടി സി ചെറിയാന്‍ എന്നിവരെയാണ് യഥാക്രമം സ്മിത ഷാജിയും വി കെ ഹക്കീമും പരാജയപ്പെടുത്തിയത്.തളിക്കുളം അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ വി കെ ഷെര്‍ളി വരണാധികാരിയായി. പ്രസിഡന്റ,് വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രരകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് എം സ് മണികണ്ഠന്‍ ചെവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ ജയശങ്കര്‍ സഹകരണ ബേങ്ക് പ്രസിഡന്റ് എന്‍ എം റഫീഖ്, എം എ അബ്ദുല്‍ റഷീദ്, എന്നിവര്‍ നേതൃത്വം നല്‍കി.പഞ്ചായത്ത് തിരഞ്ഞെടുപ്പിന്് ശേഷം ഉണ്ടാക്കിയ ധാരണ പ്രകാരം ഭരണത്തിന്റെ ആദ്യ മുന്ന് വര്‍ഷം എ ഗ്രൂപ്പിനും അവസാന രണ്ട് വര്‍ഷം ഐ ഗ്രൂപ്പിനും നല്‍കാനാണു ധാരണ.
വൈസ് പ്രസിഡന്റ് സ്ഥാനം നാലുവര്‍ഷം എ ഗ്രൂപ്പിനും ഒരു വര്‍ഷം ഐ ഗ്രൂപ്പിനും നല്‍കാനായിരുന്നു തീരുമാനം എന്നാല്‍ കോണ്‍ഗ്രസിലെ തര്‍ക്കം മൂര്‍ച്ചിച്ചതോടെ ഭരണമാറ്റം നാല് വര്‍ഷം കഴിഞ്ഞട്ടും ഉണ്ടായില്ല.ഒടുവില്‍ എ ഗ്രൂപ്പിലെ സുഹറ ഉമ്മര്‍ എംഎസ് മണികണ്ഠന്‍ എന്നിവര്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതോടെയാണ് ഐ ഗ്രൂപ്പിന് ഭരണം ലഭിച്ചത്.