Connect with us

Kasargod

മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

Published

|

Last Updated

നീലേശ്വരം: നീലേശ്വരത്തെ മാധ്യമപ്രവര്‍ത്തകന്‍ സേതു ബങ്കളത്തെ ആക്രമിച്ച കേസില്‍ പ്രതികളായ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പാലക്കാട്ട് പുതിയപറമ്പത്തെ വി വി പ്രദീഷ് (38), ചിറപ്പുറം കണിയാച്ചേരിയിലെ എം രമേശന്‍ (43), പട്ടേന പുതുക്കാട്ടെ പി ശരത്കുമാര്‍ (26), പുതുക്കൈയിലെ കെ പ്രമോദ് (31), ചിറപ്പുറത്തെ കെ പി സുജേഷ് (21), പട്ടേനയിലെ പി ചന്ദ്രന്‍ (41) എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പ്രതികള്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

---- facebook comment plugin here -----

Latest