Connect with us

International

ഹൂത്തി വിമതര്‍ യമന്‍ പ്രസിഡന്റിനെ തടവിലാക്കിയെന്ന്

Published

|

Last Updated

സന്‍ആ: യമനില്‍ ഹൂത്തി വിമതര്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് വിമതര്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ കൊട്ടാരം കഴിഞ്ഞ ദിവസം വിമതര്‍ പിടിച്ചടക്കിയിരുന്നു. ഇതിന് ശേഷം ഇവിടെയുള്ള സുരക്ഷ സൈനികരെ മാറ്റി പകരം ഹൂത്തി വിമതരാണ് കാവല്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ മാസങ്ങള്‍നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പ്രസിഡന്റ് കൊട്ടാരം പിടിച്ചടക്കിയ ഹൂതി വിമതര്‍ ഉപാധികള്‍ മുന്നോട്ട് വെച്ചു. പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദി ഊര്‍ജം പങ്കിടല്‍ കരാര്‍ നടപ്പാക്കണമെന്ന് ഹൂതി വിമത നേതാവ് അബ്ദല്‍ മാലിക് അല്‍ ഹൂതി ആവശ്യപ്പെട്ടു. ഹാദി യെമന്‍ ജനതയുടെ പരാജയമാണെന്ന് കുറ്റപ്പെടുത്തിയ ഹൂതി പീസ് ആന്റ് നാഷനല്‍ പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് നടപ്പാക്കുന്നത് പ്രസിഡന്റ് തടസ്സപ്പെടുത്തുകയാണെന്നും പറഞ്ഞു. ഹൂതികള്‍ തലസ്ഥാനം പിടിച്ചതിനെത്തുടര്‍ന്നാണ് ഈ കരാര്‍ ഉണ്ടാക്കിയത്. പ്രസിഡന്റ് ഹാദി ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലുണ്ടെന്നും അവിടെനിന്നും പോകാന്‍ ഒരു പ്രശ്‌നവുമില്ലെന്നും ഹൂതി പോളിറ്റ്ബ്യൂറോ അംഗമായ മുഹമ്മദ് അല്‍ ബക്‌ഹെയ്തി പറഞ്ഞു. ഹാദിയുടെ സ്വകാര്യ ഭവനത്തിനുമുന്നില്‍ ഹൂതി പോരാളികള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. നഗരഹൃദയത്തിലുള്ള ഈ വീടിന്റെ സംരക്ഷണം സാധാരണഗതിയില്‍ പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് നിര്‍വഹിക്കാറെന്ന് ദ്യക്‌സാക്ഷി പറഞ്ഞു.

Latest