Connect with us

International

ക്യൂബ- അമേരിക്ക ചര്‍ച്ചകള്‍ ആരംഭിച്ചു

Published

|

Last Updated

ഹവാന: ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വെച്ച് ക്യൂബയും അമേരിക്കയും ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ചര്‍ച്ച. 18 മാസങ്ങളെടുത്തു നടത്തിയ രഹസ്യമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ചരിത്രപരമായ തീരുമാനത്തിലെത്തിയതായി കഴിഞ്ഞ ഡിസംബര്‍ 17ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്യൂബക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന വ്യാപാര ഉപരോധങ്ങളും നീക്കം ചെയ്യാന്‍ ധാരണയായിരുന്നു. ഇന്നലെത്തെ ചര്‍ച്ചകള്‍ കുടിയേറ്റവുമായി ബന്ധപ്പെട്ടതാണെന്നും ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണനക്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ക്യൂബയെയും ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കം ചെയ്യണമെന്ന് ക്യൂബ ആവശ്യപ്പെടുന്നുണ്ട്. ക്യൂബക്കെതിരെ നിലനില്‍ക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ എടുത്തുകളയുന്നതിന് കോണ്‍ഗ്രസിന്റെ സമ്മതം കൂടി ഒബാമക്ക് ആവശ്യമായി വരും.

Latest