Connect with us

International

പാരീസ് ഭീകരാക്രമണത്തിനിടെ നിരവധി പേരെ രക്ഷിച്ച മുസ്‌ലിമിന് ഫ്രഞ്ച് പൗരത്വം

Published

|

Last Updated

പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലുണ്ടായ ഭീകരാക്രമണത്തിനിടെ നിരവധി പേരെ മരണത്തില്‍ നിന്ന് രക്ഷിച്ച മുസ്‌ലിം വ്യക്തിക്ക് ഫ്രാന്‍സ് പൗരത്വം നല്‍കി ആദരിച്ചു. ലാസാന ബാതിലി എന്ന, ഹൈപ്പര്‍ കാച്ചര്‍ കോശര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് പൗരത്വം ലഭിച്ചത്. ഷോപ്പിലുള്ള ജീവനക്കാരെ തീവ്രവാദികള്‍ കൊല്ലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അതിവിദഗ്ധമായി ഇവരെ കെട്ടിടത്തിന്റെ താഴ്ഭാഗത്തേക്ക് മാറ്റിയാണ് ഇദ്ദേഹം ഇവരുടെ ജീവന്‍ രക്ഷിച്ചത്. പ്രധാനമന്ത്രി മാന്വല്‍ വാള്‍സിന്റെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു പൗരത്വം നല്‍കിയത്. ആഭ്യന്തര മന്ത്രി ബെര്‍ണാഡ് ചെന്വേവ ഇദ്ദേഹത്തിന്റെ ധീരകൃത്യത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. ഫ്രഞ്ച് മാധ്യമങ്ങള്‍ ഹീറോയെന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.