Connect with us

Ongoing News

വട്ടപ്പാട്ടില്‍ 38 ടീം; പന്ത്രണ്ട് മണിക്കൂര്‍

Published

|

Last Updated

പന്ത്രണ്ട് മണിക്കൂറോളം നീണ്ട ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ടില്‍ മലപ്പുറം പാണ്ടിക്കാട് ജി യു എച്ച് എസിലെ മുഹമ്മദ് അജ്മലും സംഘവും ഒന്നാമതെത്തി. കോടതിവിധി, ബാലാവകാശ കമ്മീഷന്റെ ഉത്തരവ്, അപ്പീല്‍ എല്ലാമായപ്പോള്‍ 38 ടീമുകളാണ് വട്ടപ്പാട്ടിനെത്തിയത്. തൃശൂര്‍ വെണ്‍മനാട് എം എ എസ് എം വി എച്ച് എസ് എസിലെ പി എസ് സല്‍മാനും സംഘവും രണ്ടാം സ്ഥാനവും. അപ്പീലുമായെത്തിയ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം എച്ച് എസ് എസിലെ പി പി മുഹമ്മദ് അഫ്‌സലും സംഘവും മൂന്നാം സ്ഥാനവും നേടി.
ജില്ലയിലെ ഒന്നാം സ്ഥാനക്കാരയ പേരോട് എം ഐ എം എച്ച് എസ് എസിനെ 23ാം സ്ഥാനത്തേക്ക് പിന്തള്ളി അപ്പീലുമായെത്തിയ കൊയിലാണ്ടി ഗവണ്‍മെന്റ് മോഡല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയും എളേറ്റില്‍ എം ജെ എച്ച് എസ് എസും നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി.
യക്ഷ ഗാനത്തില്‍ കാസര്‍കോട് മംഗല്‍പാടി ഗവണ്‍മെന്റ് എച്ച് എസ് എസിലെ പി മഹിമയും സംഘവും ഒന്നാം സ്ഥാനവും കോട്ടയം ചെട്ടിപ്പുഴ കൃസ്തു ജ്യോതി ഇ എം എച് എസിലെ സോണി സെബാസ്റ്റിയനും സംഘവും രണ്ടാം സ്ഥാനവും കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച് എസ് എസിലെ ഭഗന്യയും സംഘവും മൂന്നാം സ്ഥാനവും നേടി. 17 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍നിന്നും എത്തിയ മൂന്ന് അപ്പീലുകാര്‍ക്കും നിലവാരം പുലര്‍ത്താനായില്ല.