Connect with us

International

ഹൂത്തി വിമതരുടെ ഭീഷണി; യമനിലെ അദന്‍ വിമാനത്താവളം അടച്ചിട്ടു

Published

|

Last Updated

സന്‍ആ: ശിയാക്കളായ ഹൂത്തി വിമതരുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് യമനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അദനിലെ വിമാനത്താവളം അടച്ചുപൂട്ടി. പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദനിലെ നേതൃത്വം അറിയിച്ചു. കഴിഞ്ഞ സെപ്തംബറില്‍ തലസ്ഥാന നഗരമായ സന്‍ആയുടെ നിയന്ത്രണം ഏറെക്കുറെ ഹൂത്തികള്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയും ഇവര്‍ ആക്രമണം നടത്തി. കൂടുതല്‍ രാഷ്ട്രീയ അധികാരം വേണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ സര്‍ക്കാറിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വ്യത്യസ്ത സംഘര്‍ഷങ്ങളില്‍ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.