Connect with us

Kerala

കലോത്സവവേദിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം

Published

|

Last Updated

കോഴിക്കോട്: കലോത്സവവേദിയില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെതിരേ പ്രതിഷേധം. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന കലോത്സവ സമാപന സമ്മേളത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരാണു മന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്നുവരുന്ന വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇതോടെ പോലീസെത്തി പ്രതിഷേധക്കാരെ സ്ഥലത്തുനിന്നു മാറ്റി.