Connect with us

National

സുനന്ദയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഫോറന്‍സിക് പരിശോധനക്കയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഡല്‍ഹി പോലീസ് ഫോറന്‍സിക് പരിശോധനക്കയച്ചു. സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധന്ക്കയച്ചിരിക്കുന്നത്.

തിങ്കളാഴ്ച ശശി തരൂരിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ പുതിയ നടപടിയുണ്ടായിരിക്കുന്നത്. സുനന്ദയുടെ നാലു ഫോണുകളും ലാപ്‌ടോപ്പുകളുമാണു പരിശോധന്ക്കായി ഡല്‍ഹി പോലീസ് നല്‍കിയിരിക്കുന്നത്. സുനന്ദയുടെ മരണശേഷം പിടിച്ചെടുത്തവയാണിത്.

---- facebook comment plugin here -----

Latest