Connect with us

Gulf

പ്രവാസ ജീവിതത്തിന് വിട; മലിക് ഹാജി ഇനി രണ്ടത്താണിയില്‍

Published

|

Last Updated

അല്‍ ഐന്‍: അല്‍ ഐനിലെ മത സാമൂഹിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അബ്ദുല്‍ മലിക് ഹാജി രണ്ടത്താണി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്. 1981 നവംബര്‍ 22 ന് ജേഷ്ഠ സഹോദരന്‍ അബൂബക്കര്‍ മുസ്‌ലിയാരുടെ കഫ്‌ത്തേരിയയില്‍ ജോലി ചെയ്താണ് ഗള്‍ഫ് ജീവിതത്തിന് തുടക്കം. കോട്ടൂര്‍ ഉസ്താദിന്റെ ദര്‍സില്‍ പഠിക്കുന്നതിനിടയിലാണ് ഗള്‍ഫിലേക്ക് എത്തിയത്. കഫ്‌ത്തേരിയ 11 വര്‍ഷത്തെ ജോലിക്ക് ശേഷം ഇമാമായി ജോലി മാറുകയായിരുന്നു.
വിരമിക്കുന്നത് വരെ 22 വര്‍ഷം ഇമാമായി ജോലി ചെയ്തു വരുകയായിരുന്നു. മലിക് ഹാജി സുന്നീ പ്രസ്ഥാനത്തിലെ പുതു പ്രവര്‍ത്തകര്‍ക്കുവരെ സുപരിചിതനാണ്. രണ്ടത്താണിയിലെ കോമു മുസ്‌ലിയാരാണ് പിതാവ്. മാതാവ്: ഫാത്വിമ.
അല്‍ ഐന്‍ സുന്നി ജംഇയ്യത്തുല്‍ ഉലമാ വൈസ്പ്രസിഡണ്ട് എസ് വൈ എസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി, ട്രഷറര്‍, വെട്ടിച്ചിറ മജ്മഅ് സെക്രട്ടറി, സിറാജുല്‍ഹുദാ ട്രഷറര്‍, മര്‍കസ് കമ്മിറ്റി അംഗം, രണ്ടത്താണി നുസ്രത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രവാസത്തിനിടയിലും കേന്ദ്ര മുശാവറ അംഗം കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, തലക്കടത്തൂര്‍ അഹമദ് മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതരില്‍ നിന്നും കിതാബുകള്‍ ഓതിപ്പഠിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജ. ഏഴ് ആണ്‍ മക്കളും ഒരു മകളും ഉണ്ട്. മകളുടെ വിവാഹം കഴിഞ്ഞു. ഏഴ് ആണ്‍ മക്കളും കേരളത്തിലെ വിവിധ ദഅവാ കോളേജുകളില്‍ പഠിക്കുകയാണ്. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ജേഷ്ട സഹോദരനാണ്. ഐ സി എഫ് ഹീലി യൂനിറ്റ് ജനറല്‍ സെക്രട്ടറി ഉബൈദുല്ലാഹ് സഖാഫി കൂരിയാട് മരുമകനും. സെന്‍ട്രല്‍ ഐ സി എഫ് ഒരുക്കിയ യാത്രയയപ്പ് സംഗമത്തില്‍ പി പി എ കുട്ടി ദാരിമി, അലി ബാഖവി ആറ്റുപുറം, വി പി എം ഷാഫി ഹാജി, വി സി അബ്ദുല്ല സഅദി, ഉസ്മാന്‍ മുസ്‌ലിയാര്‍. തുടങ്ങിയവര്‍ സംബന്ധിച്ചു. നമ്പര്‍: 055-7421002.

Latest