Connect with us

Gulf

ഷവര്‍മയില്‍ ആണി

Published

|

Last Updated

ഷാര്‍ജ: പ്രമുഖ റസ്റ്ററന്റ് നല്‍കിയ ഷവര്‍മയില്‍ ആണികണ്ടെത്തി. ഒരു സ്വദേശി വനിതയ്ക്കു വിതരണം ചെയ്ത ഭക്ഷ്യവിഭവത്തിലാണ് ആണി കിടന്നിരുന്നത്. നഗരസഭയിലെ ടോള്‍ഫ്രീ നമ്പരില്‍ പരാതി പോയതോടെ അധികൃതരെത്തി നിയമലംഘനം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുടെ പരിശോധന മറ്റു കാര്യങ്ങളി ലേക്കും നീങ്ങിയതോടെ സ്ഥാപനത്തിലെ നിയമ ലംഘനങ്ങളുടെ എണ്ണം കൂടി. 5000 ദിര്‍ഹമാണ് സ്ഥാപനത്തിനു പിഴ ചുമത്തിയത്. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാവില്ലെന്നു ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് അസി. ഡയറക്ടര്‍ ഡോ. റഷ അല്‍ഖാസിമി അറി യിച്ചു.

Latest