Connect with us

Gulf

മഴ അകന്നു; പുകമഞ്ഞ് കനത്തു

Published

|

Last Updated

ദുബൈ: മഴ അകന്നുവെങ്കിലും പുകമഞ്ഞു വര്‍ധിച്ചു. അബുദാബിയിലെ സ്വീഹാന്‍ പ്രദേശം മഞ്ഞില്‍ മൂടി. ഇന്ന് കനത്ത പുകമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മേഘാ വൃതമായിരിക്കും. രണ്ടു ദിവസം തുടര്‍ന്ന മഴയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ പലയിടങ്ങലിലും ഗതാഗത തടസമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ദുബൈ അല്‍ ഖൂസിലും ഷാര്‍ജ അല്‍ നഹ്ദയിലും വാഹനങ്ങള്‍ വെള്ളത്തിനിടയിലായിരുന്നു. ഐസ് മഴയും വാഹനങ്ങള്‍ക്ക് കേടുപാടുവരുത്തി. എമിറേറ്റ്‌സ് റോഡിലും ഡിസ്‌കവറി ഗാര്‍ഡന്‍ റോഡിലും വെള്ളം കെട്ടിനിന്നിരുന്നു. വിമാന ഗതാഗതത്തെ പ്രതികൂല കാലാവസ്ഥ ബാധിച്ചു. കഴിഞ്ഞ ദിവസം രാത്രി ദുബൈയില്‍ ഏഴു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അതേ സമയം, അബുദാബിയിലും പരിസരങ്ങളിലും ഇന്നലെ രാവിലെയും മഴ തുടര്‍ന്നു. സ്വീഹാനിലാണ് കൂടുതല്‍ മഴ ലഭിച്ചത്. പലസ്ഥളങ്ങളിലും ഗതാഗത തടസം അനുഭവപ്പെട്ടു.
അബുദാബിയിലെ പ്രധാന റോഡുകളായ കോര്‍ണീഷ്, ഹംദാന്‍, സലാം സ്ട്രീറ്റ്, ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മണിക്കൂറുകള്‍ മഴയത്ത് കാത്ത് നിന്നതിന് ശേഷമാണ് പലര്‍ക്കും ടാക്‌സി ലഭിച്ചത്. ബസുകളില്‍ തിരക്ക് അനുഭവപ്പെട്ടു. കാറ്റിനെ തുടര്‍ന്നു കെട്ടിടങ്ങളുടെ മുകളിലുള്ള പരസ്യബോര്‍ഡുകള്‍ പലതും നിലംപൊത്തി. വൈകുന്നേരം മുതല്‍ കൊടും തണുപ്പായിരുന്നു. പടിഞ്ഞാറന്‍ പ്രവിശ്യകളായ റുവൈസ്, സില, ഖുവൈഫാത്ത്, താരിഫ്, ലിവ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലും കനത്ത തിരക്കായിരുന്നു. അനധികൃത ടാക്‌സികള്‍ അവസരം മുതലെടുത്തു. സാധാരണ പത്ത് ദിര്‍ഹമിന് സര്‍വീസ് നടത്തിയിരുന്നത് ഇന്നലെ ഇരുപത് ദിര്‍ഹമിന് മുകളിലായിരുന്നു നിരക്ക്. അടുത്ത ദിവസങ്ങളിലും കാലാവസ്ഥ മാറ്റത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest