Connect with us

Gulf

യു എ ഇ ഏറ്റവും വിശ്വസിക്കാവുന്ന രാജ്യം

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വിശ്വസിക്കാവുന്ന രാജ്യം യു എ ഇയെന്ന് സര്‍വെ. ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈന നാലാം സ്ഥാനത്തായി. മൂന്നാം സ്ഥാനം ഇന്തോനേഷ്യക്കാണ്. സിംഗപ്പൂര്‍, നതര്‍ലാന്റ് എന്നീ രാജ്യങ്ങളും ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുണ്ട്. 27 രാജ്യങ്ങളിലാണ് സര്‍വെ നടന്നത്. മാധ്യമ പ്രവര്‍ത്തനം, വാണിജ്യം, ഭരണ കൂട നടത്തിപ്പ് തുടങ്ങിയവയെ ആധാരമാക്കിയാണ് സര്‍വെ നടത്തിയതെന്ന് “ഈഡല്‍ മാന്‍ ടെസ്റ്റ്” റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രസീല്‍, മലേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. അതേസമയം വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാനഡ, മലേഷ്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

Latest