Connect with us

Gulf

'ഡി എസ് എഫിന്റെ ജ്വല്ലറി പ്രൊമോഷന് വന്‍ പ്രതികരണം'

Published

|

Last Updated

ദുബൈ: ഡി എസ് എഫിന്റെ ഭാഗമായുള്ള ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ പ്രൊമോഷന്‍ വന്‍ വിജയമായതായി ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല അറിയിച്ചു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ഡി എസ് എഫില്‍ 38 പേരാണ് നറുക്കെടുപ്പിലൂടെ സ്വര്‍ണം നേടിയത്. ഇതില്‍ 25 പേര്‍ ഇന്ത്യക്കാരാണ്. അതില്‍ ദക്ഷിണേന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍. നിരവധി മലയാളികള്‍ നറുക്കെടുപ്പിലൂടെ വിജയിച്ചു. മെഗാ നറുക്കെടുപ്പ് ഫെബ്രുവരി രണ്ടിന് നടക്കും. അടുത്ത 12 ദിവസത്തിനകം 65 കിലോ സ്വര്‍ണവും 21 പേര്‍ക്ക് രത്‌നങ്ങളുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഡി എസ് എഫിലെ ഏറ്റവും ആകര്‍ഷകമായ നറുക്കെടുപ്പായും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ പ്രമോഷന്‍ മാറിയിട്ടുണ്ട്. 500 ദിര്‍ഹമിന്റെ സ്വര്‍ണം വാങ്ങുമ്പോള്‍ വ്യാപാര സ്ഥാപനം നല്‍കുന്ന കൂപ്പണില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുന്നത്. ഇതിന് പുറമെ ഡി എസ് എഫ് 20 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി ദുബൈ സെലിബ്രേഷന്‍ ചെയിന്‍ വില്‍പനയും നടക്കുന്നുണ്ട്. എട്ട് ഗ്രാം, 20 ഗ്രാം, 22 ഗ്രാം എന്നിങ്ങനെ സെലിബ്രേഷന്‍ ചെയിന്‍ മുറിച്ചാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നിരവധി പേര്‍ സെലിബ്രേഷന്‍ ചെയിനിന്റെ ഭാഗം വാങ്ങിയതായി തൗഹീദ് അബ്ദുല്ല പറഞ്ഞു. സ്‌കൈ ജ്വല്ലറി എം ഡി ബാബു ജോണ്‍, ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ട്രഷറര്‍ അബ്ദുല്‍ സലാം, സണ്ണി ചിത്തിലപ്പിള്ളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.