Connect with us

Gulf

ടെര്‍മിനല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്; ഒന്നാം ഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാകും

Published

|

Last Updated

ദുബൈ: പ്രമുഖ കെട്ടിട നിര്‍മാണ കമ്പനിയായ സിയുദാദ് ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്‌സ് കോട്ടയം തലയോലപ്പറമ്പില്‍ പ്രവാസികളുടെ കൂട്ടായ്മയോടെ നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍-ഷോപ്പിങ് കോംപ്ലക്‌സിന്റെ ഒന്നാം ഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്ന് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം പാവൂര്‍ പറഞ്ഞു.
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ബിഒടി അടിസ്ഥാനത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ടെര്‍മിനല്‍ ആന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് 20 കോടി രൂപ മുടക്കിയാണ് നിര്‍മിക്കുന്നത്. ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിന് അഞ്ച് നിലകളുണ്ടായിരിക്കും. താഴത്തെ നിലയില്‍ 85, ഒന്ന്, രണ്ട്, മൂന്ന് നിലകളില്‍ യഥാക്രമം 74, 33, 24 കടകളാണുണ്ടാവുക. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ്, ബാങ്കുകള്‍, ഉന്നത നിലവാരമുള്ള റസ്റ്ററന്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പുറമെ, ഇരുചക്ര വാഹനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും 100 വീതം പാര്‍ക്കിങ് സൗകര്യവുമൊരുക്കും. മുണ്ടക്കയം, അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലും ആകെ 120 കോടി രൂപ മുതല്‍മുടക്കില്‍ വിവിധ പദ്ധതികളുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു.
പദ്ധതിയിലേയ്ക്ക് പ്രവാസികളുടെ അഞ്ച് ലക്ഷം രൂപയില്‍ കുറയാത്ത നിക്ഷേപം ക്ഷണിക്കുന്നു. ഒരാള്‍ക്ക് എത്ര ഓഹരികള്‍ വേണമെങ്കിലും സ്വന്തമാക്കാം. വിവരങ്ങള്‍ക്ക്: 052-5190686.
സിഇഒ പിണങ്ങോട് അബൂബക്കര്‍, ലണ്ടന്‍ മുഹമ്മദ് ഹാജി, ബഷീര്‍ തപസ്‌കോ, ഇബ്രാഹിം മുണ്ട്യത്തടുക്ക എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.