Connect with us

First Gear

ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷക്കായി സേഫ്റ്റി സിസ്റ്റവുമായി ജാഗ്വാര്‍

Published

|

Last Updated

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷക്കായി ബൈക്ക്, സൈക്കിള്‍ സേഫ്റ്റി സിസ്റ്റവുമായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എത്തുന്നു. ബൈക്ക് സെന്‍സ് എന്നാണ് പുതിയ സാങ്കേതികവിദ്യയുടെ പേര്. സൈക്കിള്‍, ബൈക്ക് യാത്രക്കാരെ തിരിച്ചറിയുകയും സുരക്ഷാ മുന്‍കരുതലെടുപ്പിക്കുകയും ചെയ്യിക്കുന്നത് നിരവധി സെന്‍സറുകളാണ്.

ബൈക്കോ സൈക്കിളോ കാറിനെ സമീപിച്ചാല്‍ ബൈക്കാണെങ്കില്‍ വാഹനത്തിനുള്ളില്‍ ബൈക്ക്‌ഹോണ്‍ മുഴങ്ങുകയും സൈക്കിളാണെങ്കില്‍ ബെല്ല് മുഴങ്ങുകയും ചെയ്യും. ഇരുചക്രവാഹനക്കാരന്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഏത് വശത്തുനിന്നാണെന്ന് മുന്നറിയിപ്പ് നല്‍കും. വളരെ അടുത്താണെങ്കില്‍ ഡാഷ്‌ബോര്‍ഡിലും പില്ലറിലും വിന്‍ഡോകളിലും എല്‍ ഇ ഡി ലൈറ്റുകള്‍ തെളിയും.

ഈ വാണിംഗുകള്‍ ശ്രദ്ധിക്കാതെ െ്രെഡവര്‍ ആക്‌സിലറേറ്റര്‍ കൂട്ടുകയാണെങ്കില്‍ പെഡലില്‍ വൈബ്രേഷന്‍ അനുഭവപ്പെടും. ഇത് കൂടാതെ ബൈക്ക് യാത്രികര്‍ വരുന്നതറിയാതെ ഡോര്‍ തുറക്കുന്നതു തടയാനും സംവിധാനമുണ്ട്. പാര്‍ക്ക് ചെയ്ത കാറിന്റെ ഡോറിനു സമീപത്തേക്ക് ബൈക്ക് യാത്രികന്‍ വരുന്ന പക്ഷം ഡോര്‍ ഹാന്‍ഡിലില്‍ പ്രകാശം തെളിയുകയും വൈബ്രേറ്റ് ചെയ്ത് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

Latest