Connect with us

Techno

ഫെയ്‌സ്ബുക്കില്‍ ഇനി ശബ്ദ സന്ദേശങ്ങളും അയക്കാം

Published

|

Last Updated

ഫെയ്‌സ്ബുക്കില്‍ ശബ്ദസന്ദേശങ്ങള്‍ അയക്കാവുന്ന പുതിയ ഫീച്ചര്‍ വരുന്നു. ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി മാറ്റുന്ന ഫീച്ചറാണ് ഫെയ്‌സ്ബുക്ക് പുതുതായി അവതരിപ്പിക്കുന്നത്. ടൈപ്പ് ചെയ്യാതെ തന്നെ വോയ്‌സ് ക്ലിപ്പുകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും.

വോയ്‌സ് മെസേജ് അയക്കുന്നതിന് മുന്നോടിയായി ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. മെസേജ് അയച്ചുകഴിഞ്ഞാല്‍ ഫെയ്‌സ്ബുക്ക് ആ സന്ദേശം ടെക്സ്റ്റാക്കി മാറ്റി വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ശബ്ദസേന്ദശത്തെ ടെക്സ്റ്റാക്കി കാണിച്ചു തരും.

ഗൂഗിള്‍ വോയ്‌സ് പോലെയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ ഈ ഫീച്ചറും പ്രവര്‍ത്തിക്കുക. നിലവില്‍ പരിമിതമായ തോതില്‍ മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ. യൂസര്‍മാരുടെ പക്കല്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചാല്‍ അധികം വൈകാതെ ഈ സര്‍വീസ് വ്യാപകമായി ലഭിക്കും.

Latest