Connect with us

Kerala

കേരളം വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് പി സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: കേരളം വിഭജിച്ച് ചേരനാട് എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. വി എസ് ഡി പിയുടെ പത്താം പ്രതിനിധി സഭയിലാണ് പി സി ജോര്‍ജ് ഈ ആവശ്യമുന്നയിക്കുന്ന പ്രമേയമവതരിപ്പിച്ചത്.

കേരളത്തില്‍ നാടാര്‍ സ്വാധീനമുള്ള അഞ്ചു ജില്ലകളും തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളും ചേര്‍ത്ത് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളും കോട്ടയം ജില്ലയിലെ മലയോര പ്രദേശങ്ങളും ചേരനാട്ടില്‍ ഉള്‍പ്പെടുത്തണം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ഇതോടെ ശാശ്വത പരിഹാരമാവുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Latest