Connect with us

Ongoing News

അഴിമതിക്കാര്‍ക്ക് പിന്നില്‍ മന്ത്രിസഭ ഒറ്റക്കെട്ട്: ബിജു രമേശ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസ് സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ മുഴുവന്‍ തെളിവുകളും നല്‍കുമെന്ന് ബിജു രമേശ്. അഴിമതിക്കാര്‍ക്ക് പിന്നില്‍ മന്ത്രിസഭ ഒറ്റക്കെട്ടാണ്. നിലപാടിലുറച്ച് മുന്നോട്ട് പോകുമെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴ സംബന്ധിച്ച തെളിവുകള്‍ വിജിലന്‍സിന് കൈമാറി. മാണിക്ക് പണം നല്‍കിയതായി ബാറുടമകള്‍ സ്ഥിരീകരിക്കുന്ന ശബ്ദരേഖയുള്ള സിഡിയാണ് കൈമാറിയത്.
സാക്ഷിള്‍ കൂറുമാറാതിരിക്കാനാണ് തെളിവുകള്‍ വിജിലന്‍സിന് കൈമാറുന്നതെന്ന് ബിജു രമേശ് പറഞ്ഞു. അന്വേഷണ സംഘത്തലവനെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജുവിന്റെ ആരോപണങ്ങള്‍ക്കെതിരെ ബാറുടമ ബിനോയി രംഗത്തെത്തി. മാണിക്ക് താന്‍ പണം നല്‍കിയിട്ടില്ലെന്ന് ബിനോയ് പറഞ്ഞു.

Latest