Connect with us

Kerala

ജേക്കബ് തോമസിന് ഡിജിപി പദവി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷിക്കുന്ന എഡിജിപി ജേക്കബ് തോമസിനെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്‍കിയെന്ന വാര്‍ത്ത ആഭ്യന്തര മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. നാല് പേരെ ഡിജിപിമാരാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ 6 പേര്‍ ഡിജിപിമാരാകാന്‍ യോഗ്യരാണെന്ന ശിപാര്‍ശ കേന്ദ്രത്തിന് കൈമാറാനാണ് തീരുമാനിച്ചത്. ഒഴിവിനനുസരിച്ച് ഇവരെ നിയമിക്കുമെന്നും ഓഫീസ് അറിയിച്ചു.
ബാര്‍ കോഴക്കേസില്‍ അന്വേഷണ ചുമതല വിജിലന്‍സ് ഡിജിപി വിന്‍സണ്‍ എം പോളിനാണെന്നും ഓഫീസ് അറിയിച്ചു. ജേക്കബ് തോമസിന് അന്വേഷണ ചുമതലയില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.