Connect with us

Palakkad

ആവേശം വിതറി റണ്‍ കേരള റണ്‍

Published

|

Last Updated

പാലക്കാട്: ദേശീയ ഗെയിംസിന്റെ ഭാഗമായി റണ്‍ കേരള റണ്‍ ജില്ലയിലും ആവേശം വിതറി, എഴുനൂറില്‍പരം കേന്ദ്രങ്ങളിലായി ഏഴു ലക്ഷത്തോളം പേരാണ് കൂട്ടയോട്ടത്തില്‍ അണിചേര്‍ന്നത്.
ഗവ മോയന്‍സ് സ്‌കൂളില്‍ നിന്ന് ആരംഭിച്ച് കോട്ടമൈതാനം വരെ ഒന്നര കിലോമീറ്റര്‍ ദൂരം താണ്ടിയ ജില്ലാതല മെഗാറണ്ണില്‍ പതിനയ്യായിരത്തോളം പേര്‍ പങ്കാളികളായി. മന്ത്രി എ പി അനില്‍കുമാര്‍ ജില്ലാതല മെഗാ റണ്‍ ഫഌഗ് ഓഫ് ചെയ്തു. ഒ എന്‍ വി രചിച്ച് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ അകലങ്ങളില്‍ നിന്ന് അകലങ്ങളിലേക്ക് എന്ന തീം സോങ് കൂടിനിന്നവരില്‍ ആവേശം നിറച്ചു. ഷാഫി പറമ്പില്‍ എം എല്‍ എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗവ. മോയന്‍സ് എച്ച് എസ് എസ്, പി എംജി എച്ച് എസ് എസ്, ഗവ. വിക്‌ടോറിയ കോളജ്, ചെമ്പൈ സ്മാരക സംഗീത കോളെജ്, സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂള്‍, കുമരപുരം എച്ച് എസ് എസ്, കേരള ഫോറസ്റ്റ് സ്‌കൂള്‍ വാളയാര്‍, ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍, ജില്ലാ വോളിബോള്‍ അസോസിയേഷന്‍, ദേശീയ കായികവേദി, ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബ്, കോസ്‌മോപൊളിറ്റന്‍ ക്ലബ്, ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജ്, ഗവ. നഴ്‌സിങ് കോളെജ്, ഒലവക്കോട് കോ-ഓപ്പറേറ്റീവ് കോളജ്, എം ഇ എസ് അക്കാദമി, റസിഡന്‍സസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാപിന്റെ ഭാരവാഹികളും അംഗങ്ങളും, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, ഊര്‍ജസം1രക്ഷണത്തിന്റെ സന്ദേശവുമായി കെ എസ് ഇ ബി ജീവനക്കാര്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍, വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ബാനറുകള്‍ക്കു പിന്നില്‍ തൊപ്പിയും ജഴ്‌സിയും ധരിച്ച് അണിനിരന്നു. നഗരത്തില്‍ റണ്ണിന്റെ നടത്തിപ്പിനായി പോലീസ് പ്രത്യേക ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. റോഡുകളിലെ വാഹനഗതാഗതം നിയന്ത്രിക്കാന്‍ ജില്ലാപോലീസും മേധാവിയുടെ നേതൃത്വത്തിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കി.
മെഗാ റണ്‍ കോട്ടമൈതാനത്ത് എത്തിയപ്പോള്‍ നഗരസഭയുടെയും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെയും നേതൃത്വത്തില്‍ കുടിവെള്ളവും ലഘു”ക്ഷണവും ഒരുക്കിയിരുന്നു. മണ്ണാര്‍ക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, എന്നിങ്ങനെ താലൂക്ക് തലങ്ങളിലും വന്‍ ജനപങ്കാളിത്തത്തോടെ മെഗാ റണ്‍ നടന്നു. ഒറ്റപ്പാലത്ത് മുനിസിപ്പല്‍ മാര്‍ക്കറ്റിനു സമീപം എം ഹംസ എം എല്‍ എ ഫഌഗ് ഓഫ് ചെയ്തു. റണ്‍ നഗരസഭാ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. മണ്ണാര്‍ക്കാട്ട് താലൂക്ക്തല മെഗാറണ്‍ നെല്ലിപ്പുഴ കവലയില്‍ നിന്ന് ആരംഭിച്ച് ജി എം യു പി സ്‌കൂളിലെത്തി. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഫഌഗ് ഓഫ് ചെയ്തു. പിന്നണി ഗായകരായ ഉണ്ണിമേനോനും അനൂപ് ശങ്കറും മണ്ണാര്‍ക്കാട്ട് മെഗാ റണ്ണില്‍ പങ്കെടുത്തു. പട്ടാമ്പിയിലെ താലൂക്ക്തല മെഗാ റണ്‍ മിനി സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സി പി മുഹമ്മദ് എം എല്‍ എ ഫഌഗ് ഓഫ് ചെയ്തു. ആലത്തൂരില്‍ താലൂക്ക് തല മെഗാ— റണ്‍ എഎസ് എം എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എം ചന്ദ്രന്‍ എം എല്‍ എ ഫഌഗ് ഓഫ് ചെയ്തു. ചിറ്റൂരില്‍ താലൂക്ക് തല മെഗാ റണ്‍ കെ അച്യുതന്‍ എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു.
ഒറ്റപ്പാലം: ദേശീയ കായികമേളയുടെ ഭാഗമായി ഇസ് ലാമിക് സെന്‍ട്രല്‍ സ്‌കൂള്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം ഇസ്‌ലാമിക് സെന്‍ട്രല്‍ സ്‌കൂളില്‍ സമാപിച്ചു.മര്‍ക്‌സ് മാനേജര്‍ എം വി സിദ്ദീഖ് സഖാഫി ഫള്ാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പാള്‍ കെ ശങ്കരനാരായണന്‍, കൃഷ്ണദാസ് മാസ്റ്റര്‍, മുസ്തഫ ഹാജി, അഹമ്മദ് സഖാഫി,വിജയകുമാര്‍, ഹാഫിള് ഷാജഹാന്‍ നേതൃത്വം നല്‍കി.
പട്ടാമ്പി: കൊപ്പം എം ഇ ടി ഇംഗ്ലീഷ് സ്‌കൂളില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.കായികതാരങ്ങള്‍,ബലൂണ്‍, ഡിസ്‌പ്ലേ, സകൗട്ട് അണിനിരന്നു. വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള ഗ്രൂപ്പുകള്‍ ശ്രദ്ധേയമായി. കൊപ്പം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൃത്താല കൊപ്പത്ത് വീട്ടില്‍ ശങ്കരനാരായണന്‍ ഫളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ ലീഡര്‍ വാഹിം പ്രതിജ്ഞ ചൊല്ലികൊടുത്തു. ദേശീയ ഗെയിംസ് തീം സോംഗ് ആലാപനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. കൊപ്പം നഗരം ചുറ്റി വില്ലേജ് ഓഫീസ് പരിസരത്ത് സമാപിച്ചു.
വി പി എം ഇസ്ഹാഖ്, സ്‌കൂള്‍ അഡ്മിനിട്രേറ്റര്‍ സൈതലവി പൂതക്കാട്, ശറഫൂദ്ദീന്‍ നേതൃത്വം നല്‍കി
കുറ്റനാട്: സ്വലാഹുദ്ദീന്‍ അയൂബി ഇംഗ്ലീഷ് മീഡിയം സ്‌കുളില്‍ റണ്‍ കേരള റണ്ണിന് പ്രിന്‍സിപ്പാള്‍ ഷാഹുല്‍ഹമീദ് സഖാഫി ഫളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ പ്രസിഡന്റ് അബ്ദുള്‍റസാഖ് സഅദി, മാനേജര്‍ നസീര്‍ സലഫി നേതൃത്വം നല്‍കി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം പടിഞ്ഞാറാങ്ങാടി ഗ്രൗണ്ടില്‍ സമാപിച്ചു.