Connect with us

Kozhikode

നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കും

Published

|

Last Updated

കൊടുവള്ളി: മെഡിക്കല്‍, എന്‍ജിനീയറിഗ് എന്‍ട്രന്‍സ് പരീക്ഷക്കുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാറില്‍ നിന്ന് വാങ്ങണമെന്ന നിബന്ധന ഒഴിവാക്കുന്നു. പകരം സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ക്ക് നല്‍കാം.
സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രയാസപ്പെടുന്നത് സംബന്ധിച്ച് വാര്‍ത്ത സിറാജ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പട്ടികജാതി പിന്നാക്കവകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഇത് സംബന്ധമായി നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ ഉത്തരവ് റവന്യൂ വകുപ്പ് അധികൃതര്‍ക്ക് ലഭിക്കാത്തതിനാല്‍ വില്ലേജ് ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായിട്ടില്ല. സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് സഹിതം കോഴിക്കോട് താലൂക്കില്‍ എത്തിയ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ സീകരിക്കാനും അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് തഹസില്‍ദാറുമായി സംസാരിച്ച ശേഷമാണ് അപേക്ഷ സ്വീകരിച്ചത്. അപേക്ഷ സ്വീകരിച്ചവര്‍ക്ക് പത്ത് ദിവസം കഴിഞ്ഞാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കും. അടുത്തമാസം പത്തിനാണ് എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാകാതെ വരും. അതിനിടെ സെക്യൂരിറ്റി കാര്‍ഡ് പോസ്റ്റോഫീസില്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഹെഡ് പോസ്റ്റോഫീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.

Latest