Connect with us

Kozhikode

പാലോളിപ്പാലം പുനര്‍നിര്‍മാണം: ഒപ്പ് ശേഖരണം നടത്തി

Published

|

Last Updated

വടകര: അപകട നിലയിലായതും ഇടുങ്ങിയതുമായ ദേശീയപാതയിലെ പാലോളിപ്പാലം പുനര്‍നിര്‍മാണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംരക്ഷണ സമിതി ഒപ്പ് ശേഖരണം നടത്തി.

ശേഖരിച്ച ഒപ്പുകള്‍ മുഖ്യമന്ത്രിക്ക് കൈമാറും. ഒപ്പ് ശേഖരണവുമായി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ലതികാ സി എച്ച്. ചന്ദ്രന്‍, സി കെ കരീം, പി നാണു മാസ്റ്റര്‍, എ പി സിദ്ദീഖ്, പി സുജിത്ത്, വി പത്മനാഭന്‍, പി ബാലന്‍, വി പ്രദീപന്‍, രതീശന്‍ കെ പി, എം ടി അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest