Connect with us

National

തൃണമൂല്‍ നേതാവ് ദിനേശ് ത്രിവേദി ബി ജെ പിയിലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ദിനേശ് ത്രിവേദി ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ തുടരുന്നതിലെ അസന്തുഷ്ടി ത്രിവേദി അറിയിച്ചു.
2012ല്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായ ത്രിവേദി, ബജറ്റില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് മമതയുടെ വിമര്‍ശത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് രാജിവെച്ചൊഴിയുകയും യു പി എ സര്‍ക്കാര്‍ നിരക്ക് കുറക്കുകയുമായിരുന്നു. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി കിരണ്‍ ബേദി, മുന്‍ ആം ആദ്മി നേതാവ് ഷാസിയ ഇല്‍മി, കോണ്‍ഗ്രസ് നേതാവ് കൃഷ്ണ തിരാത്ത് എന്നിവര്‍ പാര്‍ട്ടി വിട്ടപ്പോള്‍ ദിനേശ് ത്രിവേദിയും ബി ജെ പിയില്‍ ചേരുന്നതിനെ കുറിച്ചാലോചിക്കുകയാണ്. വിവാദമായ ശാരദാ ചിട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍, ബി ജെ പിയുമായി പോരിലാണ്. സി ബി ഐയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണ് ബി ജെ പിഎന്നാണ് മമതയുടെ പരാതി. ഇതിനിടെയാണ് ത്രിവേദി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേരാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

Latest