Connect with us

National

ഇന്ത്യന്‍ മാമ്പഴ നിരോധനം ഇ യു നീക്കി

Published

|

Last Updated

ലണ്ടന്‍/ ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള മാങ്ങകളുടെ ഇറക്കുമതി നിരോധം യൂറോപ്യന്‍ യൂനിയന്‍ പിന്‍വലിച്ചു. കീടനാശിനികളും മറ്റും കൂടുതല്‍ ഉപയോഗിക്കുന്നുവെന്നും സര്‍ട്ടിഫിക്കേഷന്‍ സംവിധാനം കുറ്റമറ്റതല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു 28 അംഗരാജ്യങ്ങളുള്ള ഇ യു, ഇന്ത്യന്‍ മാങ്ങകള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത്. അടുത്ത മാമ്പഴക്കാലത്തിന് മുമ്പായി നിരോധം നീക്കിക്കിട്ടാന്‍ ഇന്ത്യ ശക്തമായ ശ്രമം നടത്തി വരികയായിരുന്നു.
യൂറോപ്യന്‍ കമ്മീഷന്‍ കമ്മിറ്റിയാണ് നിരോധം നീക്കുന്നതിനായി വോട്ട് രെഖപ്പെടുത്തിയത്. ഈ പ്രമേയം യുറോപ്യന്‍ കമ്മീഷന്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ നിരോധം നീങ്ങും. ഇതിന് ഒരു മാസത്തെ സമയമെടുക്കും. ബ്രിട്ടനിലെയും ഇ യുവിലെയാകെയുമുള്ള ഉപഭോക്താക്കള്‍ക്കും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും ഏറെ സന്തോഷം പകരുന്ന തീരുമാനമാണിതെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി ജെയിംസ് ബേവന്‍ പറഞ്ഞു.
യൂറോപ്യന്‍ യൂനിയനിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള 50 ശതമാനത്തിലധികം പഴം, പച്ചക്കറി കയറ്റുമതിയും. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഏറ്റവും മുന്നില്‍ ബ്രിട്ടനാണ്. നെതര്‍ലാന്‍ഡ്‌സ് ആണ് രണ്ടാമത്.

Latest