Connect with us

National

അല്‍പ്രാക്‌സ് മുതല്‍ തരാര്‍ ബന്ധം വരെ തരൂരിനോട് ചോദിച്ച് ഡല്‍ഹി പോലീസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലീസ് ചോദ്യം ചെയ്ത ശശി തരൂരിനോട് ചോദിച്ചത് പതിനഞ്ചോളം ചോദ്യങ്ങള്‍. ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടിരുന്നു.
തരൂരിനോട് ചോദിച്ച ആറ് പ്രധാന ചോദ്യങ്ങളെ സംബന്ധിച്ച വിവരം പുറത്തായിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശമില്ലാതിരുന്നിട്ടും അല്‍പ്രാക്‌സ് ഗുളികകള്‍ എങ്ങനെ ലീലാ പാലസ് ഹോട്ടലിന്റെ സുനന്ദ താമസിച്ച മുറിയില്‍ വന്നതെന്ന ചോദ്യമാണ് ആദ്യത്തേത്. സുനന്ദയുടെ ശരീരത്തില്‍ എങ്ങനെ 15 മുറിവുകള്‍ ഉണ്ടായെന്നും അവരെ തല്ലിയിരുന്നോയെന്നും ചോദ്യമുയര്‍ന്നു. ബോധരഹിതയായിട്ടും എന്തുകൊണ്ട് ഉടനെ ആശുപത്രിയിലേക്ക് മാറ്റിയില്ല? പോലീസിനെ ഉടനെ അറിയിച്ചില്ല എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. മരണ കാരണങ്ങളുടെ സാധ്യത ചൂണ്ടിക്കാട്ടി എന്തിന് എയിംസ് ഡയറക്ടര്‍ക്ക് ഇ മെയില്‍ സന്ദേശമയച്ചു? സുനന്ദ നിഷേധിച്ചിട്ടും ലൂപസ് രോഗമുണ്ടെന്ന് എന്തിന് പ്രചരിപ്പിച്ചു? പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ അറിയുമോ? ദുബൈയില്‍ അവരോടൊപ്പം താമസിച്ചിട്ടുണ്ടോ? ഇവയാണ് തരൂര്‍ അഭിമുഖീകരിക്കേണ്ടി വന്ന ഡല്‍ഹി പോലീസിന്റെ ആറ് പ്രധാന ചോദ്യങ്ങള്‍.

 

Latest