Connect with us

Malappuram

എസ് വൈ എസ് 60- ാം വാര്‍ഷികം: ഫണ്ട് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോട്ടക്കല്‍: “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് 60- ാം വാര്‍ഷിക സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് നടന്ന ചടങ്ങില്‍ അന്‍സാരി ഗ്രൂപ്പ് എം ഡിയില്‍ നിന്ന് തുക സ്വീകരിച്ചു കൊണ്ട് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ബാവ ഹാജിയില്‍ നിന്ന് സ്വീകരിച്ചു കൊണ്ട് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും ചടങ്ങിന് നേതൃത്വം നല്‍കി. ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് കോയ, അബൂഹനീഫല്‍ ഫൈസി തെന്നല, പൊന്മള മുഹ്‌യദ്ദീന്‍ കുട്ടി ബാഖവി, പ്രൊ. കെ എം എ റഹീം, മുസ്തഫ കോഡൂര്‍, അബ്ദു ഹാജി വേങ്ങര സംബന്ധിച്ചു.