Connect with us

Kozhikode

ഇസ്്‌ലാമിക് ഫാമിലി ലൈഫ് എജ്യുക്കേഷന്‍ പ്രോഗ്രാം

Published

|

Last Updated

കോഴിക്കോട്: കൗമാരക്കാരികള്‍ക്കും യുവതികള്‍ക്കുമായി മര്‍കസ് ഇഹ്‌റാമില്‍ 25 ദിവസത്തെ പരിശീലനം. പൂര്‍ണമായും ഇസ്‌ലാമിക ചിട്ടയിലുള്ള താമസ സൗകര്യത്തോട് കൂടിയുള്ള കുടുംബ ജീവിത പരിശീലനമാണ് ഇഹ്‌റാം ഒരുക്കിയിരിക്കുന്നത്. കുടുംബ ജീവിതത്തില്‍ കൗമാരക്കാരികള്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ക്ക് പുറമെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും കുടുംബ ബഡ്ജറ്റ് തയ്യാറാക്കാനും വീട് അലങ്കരിക്കാനും വിവിധ അലങ്കാര വസ്തുക്കള്‍ നിര്‍മിക്കാനും പാചക പരിശീലനവും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. എല്ലാ മാസവും 1- ാം തീയതി മുതല്‍ 25- ാം തീയതി വരെ നടക്കുന്ന ക്ലാസുകളില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. ബന്ധപ്പെടേണ്ട നമ്പര്‍: 7034326816, 0495 2805258.