Connect with us

Ongoing News

സമ്മേളനം പത്തനം തിട്ടയില്‍

Published

|

Last Updated

പത്തനംതിട്ട: “നവചക്രവാളത്തിലേക്ക് ധാര്‍മിക ചുവട് എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം 23,24 തീയതികളില്‍ പത്തനം തിട്ടയില്‍ നടക്കും. സമ്മേളനത്തോടെ എസ് എസ് എഫിന് പുതിയ ഭാരവാഹികള്‍ നിലവില്‍ വരും. വെള്ളിയാഴ്ച അഞ്ചിന് നടക്കുന്ന വാര്‍ഷി കൗണ്‍സില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്യും. എം മുഹമ്മദ് സ്വാദിഖ് പ്രബന്ധം അവതരിപ്പിക്കും.
ശനിയാഴ്ച രാവിലെ പത്തിന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. പതിനാല് ജില്ലകളില്‍ നിന്നും നീലഗിരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3,000 പ്രതിനിധികള്‍ സംബന്ധിക്കും. പ്രതിനിധി സമ്മേളനം കേന്ദ്ര മുശാവറ അംഗം ഹൈദ്രോസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ദേവര്‍ശേല അബ്ദുസ്സലാം മുസ്‌ലിയാര്‍, വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വൈകീട്ട് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. മാര്‍ത്തോമ വലിയ മെത്രപോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, തന്ത്രി കാളിദാസ അക്കീരമന്‍ ഭട്ടതിരിപ്പാട്, പ്രസംഗിക്കും. വൈകീട്ട് അഞ്ചിന് വിദ്യാര്‍ഥി റാലി നടക്കും. എസ് എസ് എഫിന്റെ 2015- 16 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പത്തനം തിട്ട പഴയസ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിക്കും.
എസ് എസ് എഫ് പ്രതിനിധി

Latest