Connect with us

Ongoing News

കെ എസ് ആര്‍ ടി സി വിസമ്മതിച്ചു; ഹോപ്പ്ഓണ്‍ ഹോപ്പ്ഓഫ് ബസ് സര്‍വീസ് ടൂറിസം വകുപ്പ് നേരിട്ട് നടത്തും

Published

|

Last Updated

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ഹോപ്പ്-ഓണ്‍ ഹോപ്പ്-ഓഫ് ബസ് സര്‍വീസ് നടത്തിപ്പ് ഏറ്റെടുക്കാന്‍ കെ എസ് ആര്‍ ടി സി വിസമ്മതിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര വകുപ്പ് നേരിട്ടുതന്നെ നടത്തുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു.
ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരത്താണ് ബസ് സര്‍വീസ് ആരംഭിക്കുക. കോവളം, വിഴിഞ്ഞം, വര്‍ക്കല തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലൂടെ സര്‍വീസ് നടത്തുന്ന ഹോപ് -ഓണ്‍-ഹോപ് -ഓഫ് ബസാണ് വകുപ്പ് പുറത്തിറക്കുന്നത്. ഒരു പ്രാവശ്യം ടിക്കറ്റെടുത്താല്‍ ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സര്‍വീസ് ആരംഭിക്കുന്നത്. സഞ്ചാരികള്‍ക്ക് എല്ലാ വിനോദ സഞ്ചാര മേഖലകളിലും എത്തിച്ചേരാന്‍ കഴിയുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. യുവാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്നതിനായി സാഹസിക, സൈക്ലിംഗ് ഉള്‍പ്പെടുത്തി അവധിക്കാല ടൂറിസം പദ്ധതിയും നടപ്പിലാക്കും.

Latest