Connect with us

International

നിഗേവിലെ പോലീസ് അതിക്രമം; ഫലസ്തീനില്‍ പൊതുപണിമുടക്കിന് ആഹ്വാനം

Published

|

Last Updated

ഹൈഫ : നിഗേവില്‍ പോലീസ് രണ്ട് പേരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇസ്‌റാഈലിലെ ഫലസ്തീന്‍കാര്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. കൊല്ലപ്പെട്ട ഇസ്‌റാഈല്‍ പൗരത്വമുള്ള ബിദൂനിയന്‍ പൗരന്റെ കബറടക്ക ചടങ്ങില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഞായറാഴ്ച രാത്രി പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പ്രദേശത്തുള്ളവരുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 22കാരനായ സാമി അല്‍ജാറിന്റെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു ഇത്. ഹൈഫ, ജാഫ, നസ്‌റത്ത്, ബീര്‍ഷേബ, റഹാത്ത് എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. ഹൈഫയിലെ ഇമയില്‍ ഹബീബി ചത്വരത്തില്‍ തടിച്ചുകൂടിയ 100 ഓളം വരുന്ന പ്രതിഷേധക്കാര്‍ ഫലസ്തീന്‍ പതാകയുമേന്തി പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി നഗരത്തില്‍ മാര്‍ച്ച് നടത്തി. ഇസ്‌റാഈല്‍ പൗരത്വമുള്ള 1.7 ദശലക്ഷം ഫലസ്തീന്‍കാര്‍ ഇസ്‌റാഈലിലുണ്ട്. മുസ്‌ലിം, ക്രിസ്ത്യന്‍, ഡ്രൂസ് തുടങ്ങിയ മതവിഭാഗത്തില്‍പ്പെട്ട ഇവര്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ക്കും വിധേയരാകുന്നുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനത്തിന് പരിധി നിശ്ചയിച്ച ഭരണകൂടം സ്ഥലം, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുന്നതിലും വിവേചനം കാണിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

Latest