Connect with us

Gulf

ദുബൈയില്‍ എട്ട് മണിക്കൂറില്‍ 756 വാഹനാപകടങ്ങള്‍!

Published

|

Last Updated

ദുബൈ: ഇന്നലെ രാജ്യവ്യാപകമായി പെയ്ത മഴ കാരണം ദുബൈയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളുടെ എണ്ണം 756. രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയുള്ള എട്ടു മണിക്കൂറിനുള്ളിലുണ്ടായ അപകടങ്ങളുടെ കണക്കാണിത്.
വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചും റോഡരുകിലെ ഇരുമ്പുവേലി, ഫുഡ്പാത്ത്, മരങ്ങള്‍, സൂചനാ ബോര്‍ഡുകള്‍, തെരുവു വിളക്കുകാലുകള്‍ എന്നിവയിലിടിച്ചുമാണ് അപകടമുണ്ടായത്. വിവിധയിടങ്ങളിലായി അപകടത്തില്‍പെട്ട 13 വാഹനങ്ങള്‍ക്ക് തീപിടിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ 293 എണ്ണമാണ്. അപകടങ്ങലിലധികവും കാലാവസ്ഥാ മാറ്റം വകവെക്കാതെ വാഹനമോടിച്ചറെ ഡ്രൈവര്‍മാര്‍ കാരണമാണെന്ന് ദുബൈ പോലീസ് അറിയിച്ചു.

Latest