Connect with us

Gulf

കെട്ടിട വില ഇടിയുന്നു

Published

|

Last Updated

ദുബൈ: അബുദാബിയിലും ദുബൈയിലും താമസ കേന്ദ്രങ്ങളുടെ വില കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള അവസാന വാരത്തില്‍ വില്ലകളുടെയോ ഫഌറ്റുകളുടെയോ വില വര്‍ധിച്ചില്ല. ദുബൈയില്‍ ഒരു ശതമാനം കുറഞ്ഞതായും റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ജെ എല്‍ എല്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായി. 2014ല്‍ ഒക്‌ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദുബൈയില്‍ അപ്പാര്‍ട്‌മെന്റ് വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2015ല്‍ വില വര്‍ധിക്കാന്‍ സാധ്യതയില്ല. അത് കൊണ്ടുതന്നെ വാടകയും കുറയാനാണ് സാധ്യത. എണ്ണ വില ഇടിഞ്ഞതാണ് റിയല്‍ എസ്റ്റേറ്റ് മേഖലക്കും തിരിച്ചടിയായതെന്നും ജെ എല്‍ എല്‍ ഗവേഷണ വിഭാഗം തലവന്‍ ക്രൈഗ് പ്ലബ്ബ് പറഞ്ഞു. അബുദാബിയിലും വാടക കുറയാനാണ് സാധ്യത.

Latest