Connect with us

Gulf

അജ്മാനില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു

Published

|

Last Updated

അജ്മാന്‍: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു. ഇന്നലെ രാവിലെ എട്ടിനായിരുന്നു അജ്മാന്‍ ഇത്തിഹാദ് റോഡില്‍ ജി എം സി ഹോസ്പിറ്റലിന് മുന്‍ വശത്ത് കാറിന് തീ പിടിച്ച് അപകടമുണ്ടായത്. റോഡിന്റെ മധ്യത്തിലൂടെയായിരുന്നു കാര്‍ സഞ്ചരിച്ചിരുന്നത്.
കാറിന് തീപിടിക്കുന്നത് കണ്ട സമീപത്തുണ്ടായിരുന്ന വാഹനത്തിലുള്ളവര്‍ അറിയിച്ചപ്പോ കാറിലുണ്ടായിരുന്നവര്‍ വിവരമറിയുന്നത്. ദൃസാക്ഷികളും അജ്മാന്‍ സിവില്‍ ഡിഫന്‍സും സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാര്‍ മുക്കാല്‍ ഭാഗവും കത്തി നശിച്ചിരുന്നു.

Latest