Connect with us

Gulf

ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്

Published

|

Last Updated

അബുദാബി: 2015ലെ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള “എമിറേറ്റ്‌സ് കമ്മിറ്റി”കള്‍ നിലവില്‍ വന്നു. ദേശീയ തിരഞ്ഞെടുപ്പ് സമിതി ഈ കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കി. കൗണ്‍സിലിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
തിരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കുന്നതാണ് സമിതികളെന്ന് അദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. എമിറേറ്റ്‌സ് കമ്മിറ്റികള്‍ തിരഞ്ഞെടുപ്പ് ഉപസമിതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ദേശീയതലത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങള്‍, ഏഴ് എമിറേറ്റ്‌സുകളിലെ റൂളേഴ്‌സ് ഓഫീസുകളുടെ പ്രതിനിധികള്‍, പോലീസ്, മുനിസിപ്പാലിറ്റി എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവക്ക് പുറമെ, പൊതുസമൂഹത്തെയും സ്വകാര്യമേഖലയെയും പ്രതിനിധീകരിച്ചുള്ള അംഗങ്ങളും സമിതിയില്‍ ഇടം പിടിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളില്‍ സുപ്രധാന ഘട്ടമാണ് എമിറേറ്റ്‌സ് കമ്മിറ്റികളുടെ രൂപവത്കരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളിലും നടപടിക്രമങ്ങളിലുമെല്ലാം കമ്മിറ്റികള്‍ സഹകരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest