Connect with us

Gulf

ഇന്റര്‍നാഷനല്‍ അക്കാഡമി ഫോര്‍ ലീഗല്‍ മെഡിസിന്‍ സമ്മേളനം തുടങ്ങി

Published

|

Last Updated

ദുബൈ: ഇന്റര്‍നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ മെഡിസിന്‍ കോണ്‍ഗ്രസിന്റെ 23-ാം സമ്മേളനം ദുബൈയില്‍ തുടങ്ങി. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. നാളെ അവസാനിക്കും. പൊതു സുരക്ഷാ വിഭാഗം ഉപാധ്യക്ഷന്‍ ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം ഉദ്ഘാടനം ചെയ്തു.
യൂറോപ്പിന് പുറത്ത് ആദ്യമായാണ് ഇത്തരം സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് ആതിഥ്യമരുളാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മുസീന പറഞ്ഞു.
ലീഗല്‍ മെഡിസിന്‍, ക്രൈം എവിഡന്‍സ് രംഗത്തെ ഏറ്റവും വലിയതായി കണക്കാക്കപ്പെടുന്ന സമ്മേളനത്തില്‍ ക്രമിനല്‍ എവിഡന്‍സ് രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളെയും കണ്ടുപിടുത്തങ്ങളെയും കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. 55 രാജ്യങ്ങളില്‍ നിന്ന് ആയിരത്തോളം പ്രമുഖരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.