Connect with us

Gulf

കുറ്റകൃത്യം അന്വേഷിക്കാന്‍ സഹായിക്കുന്ന ബസ്

Published

|

Last Updated

ദുബൈ: കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് എല്ലാ സജ്ജീകരണവുമുള്ള ബസ് ദുബൈ പോലീസ് അവതരിപ്പിച്ചു. ദുബൈ രാജ്യാന്തര സമ്മേളന പ്രദര്‍ശന കേന്ദ്രത്തില്‍ ഇന്റര്‍നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ മെഡിസിന്‍ കോണ്‍ഗ്രസിലാണ് ആധുനിക ബസ് അവതരിപ്പിച്ചത്. നാലുമാസമായി ബസ് സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കുറ്റകൃത്യ അന്വേഷണ വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ അഹ്മദ് അല്‍ മര്‍റി പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് തെളിവുകള്‍ കണ്ടെത്താന്‍ എല്ലാവിധ സാമഗ്രികളും ബസിലുണ്ട്. ആകാശ വീക്ഷണം നടത്തുന്നതടക്കമുള്ള ക്യാമറകളും ബസില്‍ ഒരുക്കിയിട്ടുണ്ട്.