Connect with us

Ongoing News

ത്രിരാഷ്ട്ര ടൂര്‍ണമെന്റ്: ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ്‌ ജയം

Published

|

Last Updated

ബ്രിസ്‌ബെയ്ന്‍: ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 154 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 27.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 91 പന്തില്‍ 88 റണ്‍സ് നേടി ഇയാന്‍ ബെല്ലും 63 പന്തില്‍ 56 റണ്‍സ് നേടി ജെയിംസ് ടെയ്‌ലറും പുറത്താകാതെ നിന്നു. 12 പന്തില്‍ 8 റണ്‍സെടുത്ത അലിയാണ് പുറത്തായ ബാറ്റ്‌സ്മാന്‍. ബിന്നിയുടെ പന്തില്‍ കോഹ്‌ലി പിടിച്ച് പുറത്താക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 39.3 ഓവറില്‍ 153 റണ്‍സെടുക്കുന്നതിനിടെ തകര്‍ന്നടിഞ്ഞു. 44 റണ്‍സെടുത്ത സ്റ്റുവാര്‍ട്ട് ബിന്നിയാണ് ടോപ് സ്‌കോറര്‍. ധോനി 34ഉം രഹാനെ 33ും റണ്‍സ് നേടി. ഇംഗ്ലണ്ടിനായി സ്റ്റീവന്‍ ഫിന്‍ 5 വിക്കറ്റ് നേടി. ജെയിംസ് ആന്റേഴ്‌സണ്‍ 4 വിക്കറ്റും എംഎം അലി ശേഷിച്ച ഒരു വിക്കറ്റും സ്വന്തമാക്കി.