Connect with us

Kerala

യുഡിഎഫ് യോഗം വിളിച്ചു ചേര്‍ക്കുമെന്ന് തങ്കച്ചന്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ വിവാദം പുതിയ വഴിത്തിരിവിലായതോടെ മുന്നണി യോഗം ഉടന്‍ വിളിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. പുറത്തുവന്ന ശബ്ദരേഖയില്‍ മാണിക്കെതിരെ ബാലകൃഷ്ണപിള്ള നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ പിള്ളയെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. ഇക്കാര്യം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest