Kerala
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഒ കെ വാസുവിന് നേര്‍ക്ക് ബോംബേറ്
തലശ്ശേരി: കണ്ണൂര്‍ പാനൂരിന് സമീപം പൊയിലൂര്‍ തുവക്കുന്നില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുവക്കുന്ന് നെല്ലിയുള്ള പറമ്പത്ത് വിജേഷി(30)നാണ് വെട്ടേറ്റത്. സംഭവമറിഞ്ഞ് വിജേഷിന്റെ വീട്ടിലേക്ക് പോയ കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഒ കെ വാസുവിന്റെ വാഹനത്തിന് നേരെ ബോംബേറും ഉണ്ടായി. ബോംബേറില്‍ അദ്ദേഹത്തിന്റെ വാഹനം തകര്‍ന്നു. വാസുവിന് പരിക്കേറ്റിട്ടില്ല. ഇന്ന് രാവിലെ 6.30ഓടെയാണ് വിജേഷിന് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തരാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം ആരോപണം ബിജെപി നിഷേധിച്ചു.
---- facebook comment plugin here -----