Connect with us

Malappuram

മാതാവിന്റെ ആകസ്മിക മരണത്തിലും തളരാതെ ആദര്‍ശ് പൊരുതി നേടിയത് എ ഗ്രേഡ്

Published

|

Last Updated

എടപ്പാള്‍: മാതാവിന്റെ ആകസ്മിക മരണത്തിലും തളരാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങിയ കൊച്ചു കലാകാരന് നാടിന്റെ ആദരം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൃദംഗ വാദനത്തില്‍ എ ഗ്രേഡ് നേടിയ എടപ്പാള്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി പി ആദര്‍ശിനെയാണ് എടപ്പാള്‍ ഓപ്പണ്‍ ഫോറം മൂതൂരിലെ വീട്ടിലെത്തി ആദരിച്ചത്. പ്രൈമറി പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ്വ രോഗം ബാധിച്ച് 21 ദിവസം മുമ്പ് മരണമടഞ്ഞ മാതാവ് ജിഷിയുടെ സ്വപ്‌നം മകന്‍ സഫലീകരിക്കുകയായിരുന്നു. അമ്മയെന്ന വായിച്ചു തീരാത്ത മധുര സംഗീതം ആദര്‍ശ് എന്ന കലാകാരനെ കലോത്സവ വേദിയില്‍ കൈവെടിയാതിരുന്നപ്പോള്‍ തുണയായത് എന്നും അമ്മ സ്വപ്‌നം കണ്ട മകനിലെ തിളങ്ങുന്ന വിജയമായിരുന്നു. സബ്ജില്ല, ജില്ല മത്സരങ്ങളില്‍ പങ്കെടുത്ത് ലഭിച്ച ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും അന്ന് വീട്ടിലെത്തിയപ്പോള്‍ വാങ്ങിവെച്ചത് അമ്മയായിരുന്നു. അമ്മയുടെ വേര്‍പ്പാടിനെ തുടര്‍ന്ന് കലോത്സവ വേദിയിലേക്ക് വരാന്‍ മടിച്ചു നില്‍ക്കുകയായിരുന്ന ആദര്‍ശിനെ അധ്യാപകരും ഗുരുനാഥനും നിര്‍ബന്ധിച്ചാണ് കോഴിക്കോട്ട് എത്തിച്ചത്. സംഗീത അധ്യാപകനായ പിതാവ് പടിഞ്ഞാക്കര മണികണ്ഠനോടൊപ്പം മത്സരവേദിയില്‍ നിന്നും തിരിച്ചെത്തിയ ആദര്‍ശിനെ ഇന്നലെ ഓപ്പണ്‍ ഫോറം ആദരിച്ചത്. എടപ്പാള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ എം ശാഫി ഉപഹാരം നല്‍കി.

---- facebook comment plugin here -----

Latest