Connect with us

Kozhikode

ബാഫഖി തങ്ങളെ അനുസ്മരിച്ചു

Published

|

Last Updated

കോഴിക്കോട്: വര്‍ഗീയതക്കും വിഭാഗീയതകള്‍ക്കും അതീതമായി കേരളീയ പൊതുമനസ്സിനെ ഒരുമിപ്പിച്ച രാഷ്ട്രീയത്തിന്റെ ശില്‍പ്പിയായിരുന്നു സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ്. കെ പി കേശവമേനോന്‍ ഹാളില്‍ ബാഫഖി ട്രസ്റ്റ് സംഘടിപ്പിച്ച സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍
42 ാം വാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഫഖി തങ്ങളെ വിശേഷിപ്പിക്കാന്‍ മലയാള നിഘണ്ടുവില്‍ വാക്കുകളില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാമൂഹിക നിതി മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ട്രസ്റ്റിന്റെ സഹായധന വിതരണം മന്ത്രി നിര്‍വഹിച്ചു. ബാഫഖി തങ്ങള്‍ സ്മാരക വൈദ്യശ്രേഷ്ഠ അവാര്‍ഡ് ഡോ. സി കെ രാമചന്ദ്രന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. ബാഫഖി തങ്ങള്‍ കേരള രാഷ്ട്രീയത്തിലെ കിംഗ്‌മേക്കറായിരുന്ന കാലത്ത് അദ്ദേഹവുമായി ഉണ്ടായ അടുപ്പം തന്റെ ജീവിതത്തിലെ അവിസ്മരണീയഘട്ടമാണെന്ന് ഡോ. സി കെ രാമചന്ദ്രന്‍ പറഞ്ഞു. അധ്യാപക അവാര്‍ഡ് ജേതാവ് പി ടി മുസ്തഫ മാസ്റ്റര്‍ക്ക് എം പി വീരേന്ദ്രകുമാര്‍ ഉപഹാരം സമ്മാനിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ ബാഫഖി അധ്യക്ഷനായിരുന്നു. ട്രസ്റ്റ് സെക്രട്ടറി സയ്യിദ് ഹസന്‍ ബാഫഖി സ്വാഗതം പറഞ്ഞു.