Connect with us

National

അരുണ്‍ ജെയ്റ്റ്‌ലി ജയലളിതയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ചെന്നൈ: കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിതയുമായി സംസാരിച്ചു. ആര്‍ എസ് എസ് നേതാവായ ഗുരുമൂര്‍ത്തിയെ മകളുടെ വിവാഹത്തിനായി എത്തിയതായിരുന്നും കേന്ദ്ര മന്ത്രി. തുടര്‍ന്ന് ജയലളിതയുയുടെ പോയസ് ഗാര്‍ഡന്‍ വസതിയിലെത്തിയ ജയ്റ്റ്‌ലി അരമണിക്കുറിലധികം അവരുമായി സംസാരിച്ചു. ജയ്റ്റ്‌ലി ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ എ ഐ എ ഡി എം കെയുടെ പിന്തുണ ആവശ്യപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണ കക്ഷിയായ എന്‍ ഡി എക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. എ ഐ എ ഡി എം കെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള ജി എസ് ടി ഉള്‍പ്പെടെയുള്ള ബില്‍ പാസ്സാക്കുന്നതിന് ജയലളിതയുടെ സഹായം തേടിയതായും അറിയുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ജയയെ സന്ദര്‍ശിക്കുന്ന ആദ്യ കേന്ദ്ര മന്ത്രിയാണ് അരുണ്‍ ജെയ്റ്റ്‌ലി.