Connect with us

Kasargod

ജനവാസ കേന്ദ്രത്തില്‍ വൈദ്യുതിലൈന്‍ വലിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

മാവുങ്കാല്‍: ജനവാസകേന്ദ്രത്തില്‍ വൈദ്യുതിലൈന്‍ വലിക്കാനെത്തിയ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. മാവുങ്കാല്‍ മേലടുക്കത്ത് ഇന്നലെ രാവിലെയാണ് സംഭവം.
ജനവാസ കേന്ദ്രത്തിന് മുകളിലൂടെ 110 കെ വി ലൈന്‍ വലിക്കാനാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് നാട്ടുകാരെ വിവരമൊന്നും അറിയിച്ചിരുന്നില്ല. ഭൂമാഫിയകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വൈദ്യുതി ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ഉത്തരവുമായി നാട്ടുകാരുടെ അറിവോ സമ്മതമോ കൂടാതെ വൈദ്യുതി ലൈന്‍ വലിക്കാനെത്തിയെന്നാണ് ആരോപണം.
ജനവാസ കേന്ദ്രത്തില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നത് ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിനാല്‍ ഇതിനെതിരെ എതിര്‍പ്പ് ഉയരുമെന്നും ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഭൂമാഫിയ സംഘങ്ങള്‍ ഹൈക്കോടതിയുടെ ഉത്തരവ് സംഘടിപ്പിച്ചതെന്നും ഇതിന് ചില വൈദ്യുതി ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മേലടുക്കം ആക്ഷന്‍കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രതിഷേധയോഗത്തില്‍ എം പൊക്ലന്‍, നെല്ലിക്കാട്ട് കുഞ്ഞമ്പു പ്രസംഗിച്ചു. രാഗേഷ് മണ്ണടി സ്വാഗതം പറഞ്ഞു.