Connect with us

Kasargod

ജില്ലാ ഇ സി-ഹൈവേ മാര്‍ച്ച്: സ്വാഗതസംഘം നാളെ

Published

|

Last Updated

കാസര്‍കോട്: സമര്‍പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി നടക്കുന്ന ഹൈവേമാര്‍ച്ച് ജില്ലാ സ്വാഗതസംഘത്തിന്റെയും ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെയും സംയുക്ത യോഗം നാളെ ചേരും.
ഉച്ചക്ക് 1.30ന് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം സംസ്ഥാനസമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട് വിഷയാവതരണം നടത്തും.
സമ്മേളന പദ്ധതികള്‍ അവലോകനം ചെയ്യുന്ന യോഗത്തില്‍ ഹൈവേ മാര്‍ച്ചിന്റെ സമാപന പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കും. സമാപന സമ്മേളന പ്രതിനിധി രജിസ്‌ട്രേഷന്‍, ഉണര്‍ത്തുജാഥകള്‍, റോഡുമാര്‍ച്ച് തുടങ്ങിയ വിവിധ പദ്ധതികള്‍ക്കും രൂപം നല്‍കും.

Latest