Connect with us

Palakkad

അനധികൃത മണല്‍കത്തിനെതിരെ പരിശോധന ശക്തമാക്കുന്നു

Published

|

Last Updated

കൊപ്പം: വിളയൂര്‍, കുലുക്കല്ലൂര്‍, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ വിവിധ കടവുകളില്‍ മണല്‍വേട്ടയുടെഭാഗമായി പരിശോധന ശക്തമാക്കുമെന്ന് പട്ടാമ്പി എസ ്‌ഐ എ ദീപകുമാര്‍.
തൂതപ്പുഴയുടെ വിവിധ കടവുകളില്‍ നിന്നും അനധികൃതമായി മണല്‍കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മണല്‍വേട്ട ശക്തമാക്കാന്‍ പോലീസ് തീരുമാനം. മലപ്പുറം ജില്ലയിലെ മണല്‍ക്കടത്തുകാര്‍ ഇക്കരെ വന്ന് കരയിടിച്ചും മറ്റും മണല്‍ഖനനം നടത്തുന്നത് തടയാന്‍ ആവശ്യമെങ്കില്‍ കൊളത്തൂര്‍, പെരിന്തല്‍മണ്ണ പോലീസുമായി സഹകരിക്കാനും ധാരണയുണ്ട്. ഇതിന്റെ ഭാഗമായി പുലാമന്തോള്‍ കടവില്‍ നിന്നും അനധികൃതമായി മണല്‍കടത്തുന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി നശിപ്പിച്ചിരുന്നു. വിളയൂര്‍ പഞ്ചായത്തിലെ കണ്ടേങ്കാവ് തോട്ടമുക്ക് കടവില്‍ നിന്നും ഇന്നലെ ടിപ്പര്‍ലോറി പിടികൂടി. പാലോളികുണ്ട്, വള്ളിയത്തകുളമ്പ് മുളയ്ക്കല്‍കടവ്, കാരാംകടവ് എന്നിവിടങ്ങളില്‍ ഇടവേളയ്ക്ക് ശേഷം അനധികൃത മണല്‍കടത്ത് സജീവമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പണിത വിളയൂര്‍ തോണിക്കടവിലെ സ്ഥിരം തടയണ പ്രദേശത്ത് നിന്ന് ചങ്ങാടം ഉപയോഗിച്ചാണ് മണലെടുപ്പ്. എടപ്പലം – മൂര്‍ക്കനാട് പാലത്തിനടുത്ത് നിന്നും മണലെടുക്കുന്നത് രാത്രിയാണ്. ചാക്കില്‍ നിറച്ച മണല്‍ തലച്ചുമടായി തോട്ടങ്ങളിലൂടെ റോഡിലെത്തിക്കുകയാണ്. തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും കടവുകളില്‍ അനധികൃത മണലെടുപ്പ് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എസ്‌ഐ എ ദീപകുമാര്‍ അറിയിച്ചു.

Latest