Connect with us

Palakkad

ഇ ഡിസട്രിക് പദ്ധതി അട്ടിമറിക്കാന്‍ ശ്രമം

Published

|

Last Updated

മണ്ണാര്‍ക്കാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് സര്‍ക്കാര്‍ നടപ്പാക്കിയ ഇ-ഡിസ്ട്രിക് പദ്ധതി ചില ഉദ്ദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ശ്രമം.
സംസ്ഥാനമാകെ ഇ-ഡിസ്ട്രിക് പദ്ധതി നടപ്പിലാക്കുമ്പോഴും ഒറ്റപ്പാലം താലൂക്ക് പരിധിയിലെ കാരാകുര്‍ശ്ശി വില്ലേജ് ഓഫീസിലാണ് ചില ദിവസങ്ങളില്‍ പഴയ പടിതന്നെ തുടരുന്നത്. ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി വില്ലേജ് ഓഫീസിലെത്തുന്ന നൂറുക്കണക്കിന് ആളുകളാണ് വില്ലേജ് ഓഫീസിലെ ചില ജീവനക്കാരുടെ അനാസ്ഥമൂലം ദുരിതത്തിലാവുന്നത്.
സംസ്ഥാനത്ത് തന്നെ പ്രഥമ ഇ-ജില്ലയായി പ്രഖ്യാപിച്ച പാലക്കാട്ടെ എല്ലാ വില്ലേജ് ഓഫീസുകളിലും സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കിയത്.
കൂടാതെ അടിയന്തിര സാഹചര്യങ്ങളില്‍ പോലും ഓഫീസ് കാര്യങ്ങള്‍ നടത്തുന്നതിനായി തിരഞ്ഞെടുത്ത ഉദ്ദ്യോഗസ്ഥന്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വില്ലേജ് ഓഫീസര്‍മാര്‍ക്കും വില്ലേജ് അസിസ്റ്റന്റുമാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംവിധാനവും തയ്യാറാക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും കാരാകുര്‍ശ്ശി വില്ലേജ് ഓഫീസില്‍ ബാധകമല്ലാത്ത അവസ്ഥയാണ്.
വില്ലേജ് ഓഫീസര്‍ ഔദ്ദ്യോഗിക യോഗത്തിനൊ അവധിയിലൊ ആവുമ്പോള്‍ ചുമതല വഹിക്കുന്ന വില്ലേജ് അസിസ്റ്റന്റാണ് ഓണ്‍ ലൈനിലൂടെ അപേക്ഷ തീര്‍പ്പാക്കാതെ പഴയപടി എഴുതി നല്‍കുന്നത്.
ഇത് അപേക്ഷകരും ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കുന്നുണ്ട്. അക്ഷയയിലൂടെ അപേക്ഷ സമര്‍പ്പിച്ച് ഓഫീസിലെത്തിയ ആളുകളോട് വീണ്ടും അപേക്ഷ എഴുതി നല്‍കാന്‍ പറയുന്നതാണ് വാക്കേറ്റങ്ങള്‍ക്ക് ഇടയാക്കുന്നത്. കൂടാതെ ആവശ്യക്കാര്‍ക്ക് ഇരട്ടി പണവും നഷ്ടമാവുന്ന സ്ഥിതിയാണുളളത്. ഒണ്‍ലൈന്‍ സംവിധാനത്തില്‍ രേഖകള്‍ പ്രാകാരമെ അപേക്ഷിക്കുവാനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാനും കഴിയുകയൊളളു. എന്നാല്‍ എഴുതി നല്‍കുന്ന പഴയ രീതിയില്‍ പലവിധ തിരിമറികളും നടത്താന്‍ കഴിയുമെന്ന പഴുതാണ് ചില ജീവനക്കാര്‍ മുതലെടുക്കുന്നത്.
കഴിഞ്ഞ ദിവസം വരുമാന സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷയില്‍ നേരിട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഗുണഭോക്താവിന് പ്രയോജനപെടാത്തത് ഏറെ വാക്കേറ്റങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് ഓണ്‍ലൈനായി വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ യഥാര്‍ഥ വില്ലേജ് ഓഫീസര്‍ നല്‍കിയ വരുമാനം നേരത്തെ നേരിട്ട് സല്‍കിയ സര്‍ട്ടിഫിക്കറ്റിലെ വരുമാനത്തെക്കാള്‍ ഇരട്ടിയിലധികമായതും ആക്ഷേപത്തിനിടയാക്കിരുന്നു.

Latest