Connect with us

National

പഹ്‌ലജ് നിഹ്‌ലാനി പുതിയ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ അധ്യക്ഷനായി പഹ്‌ലജ് നിഹ്‌ലാനിയെ തെരഞ്ഞെടുത്തു. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവാണ് പഹ്‌ലജ് നിഹ്‌ലാനി. വിവാദ ചിത്രമായ “മെസഞ്ചര്‍ ഓഫ് ഗോഡി”ന് സെന്‍സര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നേരത്തേ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അധ്യക്ഷ ലീല സാംസണ്‍ അടക്കമുള്ളവര്‍ രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തിരിക്കുന്നത്.

Latest