Connect with us

First Gear

ഗോ പ്ലസ് കേരള വിപണിയിലെത്തി

Published

|

Last Updated

അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏഴ് സീറ്റര്‍ എം പി വി ഡാറ്റ്‌സണ്‍ ഗോ പ്ലസ് കേരളത്തില്‍ വില്‍പ്പനക്കെത്തി. ഇന്ത്യയിലാദ്യമായാണ് നാലു മീറ്ററില്‍ താഴെ നീളമുള്ള എം പി വി വിപണിയിലെത്തുന്നത്. ഏറ്റവും വില കുറഞ്ഞ എം പി വിയും ഗോ പ്ലസ് തന്നെയാണ്. 3.86 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.

ഡാറ്റ്‌സണ്‍ ഗോ ഹാച്ച്ബാക്കിനുപയോഗിക്കുന്ന വി പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് എം പി വിയും ഒരുക്കിയിരിക്കുന്നത്. നിര്‍മാണച്ചിലവ് പരമാവധി കുറക്കുന്നതിനായി ഗോ ഹാച്ച്ബാക്കിന്റെ പല പാര്‍ട്‌സുകളും ഗോ പ്ലസിലും ഉപയോഗിക്കുന്നുണ്ട്. ഗോയുടെ തരം 1.2 ലിറ്റര്‍, 67 ബി എച്ച് പി പെട്രോള്‍ എന്‍ജിനാണ് ഗോ പ്ലസിന്. എ സി, ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ്, സെന്‍ട്രല്‍ ലോക്കിംഗ്, ഫ്രണ്ട് പവര്‍ വിന്‍ഡോസ്, മ്യൂസിക് സിസ്റ്റം എന്നിവയാണ് മുന്തിയ വകഭേദത്തിനുള്ള സവിശേഷത.

Latest