Connect with us

Kerala

കെഎം മാണിക്ക് പണം കൊടുത്തതിനുള്ള തെളിവ് നാളെ പുറത്തുവിടുമെന്ന് ബിജു രമേശ്

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി നേരിട്ട് കോഴ ആവശ്യപ്പെടുന്നതിന്റെ തെളിവുകളും രേഖകളും കൈവശമുണ്ടെന്ന് ബിജു രമേശ്. ഈ തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞു.
വിജിലന്‍സില്‍ വിശ്വാസമില്ലാത്തതിനാല്‍ തെളിവുകള്‍ കൈമാറില്ല. പലപ്പോഴും വിജിലന്‍സില്‍ നിന്നും തെളിവുകള്‍ ചോരുന്നുണ്ട്. താന്‍ ഉള്‍പ്പെടെയുള്ള ബാറുടമകള്‍ മൊഴി നല്‍കി പുറത്തിറങ്ങിയതിന്റെ പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിശദാംശങ്ങള്‍ ലഭിച്ചതായും ബിജു രമേശ് ചൂണ്ടിക്കാട്ടി. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളും രേഖകളും കൈയിലുണ്ട്. സമയമാകുമ്പോള്‍ അവ പുറത്തു വിടുമെന്നും ബിജു രമേശ് പറഞ്ഞു.

പിസി ജോര്‍ജിന്റെ പ്രസ്താവന കള്ളമാണെന്ന് തെളിയിക്കാനാണ് ഇന്ന് ശബ്ദരേഖ പുറത്തുവിട്ടതെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു. ബിജു രമേശുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും നേരത്തെ പിസി ജോര്‍ജ് പ്രസ്താവിച്ചിരുന്നു.

Latest